ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍
Wednesday, July 17, 2024 1:37 AM IST
ന്യൂഡല്‍ഹി: 2025ല്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ വോട്ട് ശതമാനം വര്‍ധിച്ച സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ദേവേന്ദര്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസിലാണ് അവരുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പ്രതികരിച്ചു. ആംആദ്മി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചു.