മാറ്റിവയ്ക്കണമെന്ന് മമത, പോകുമെന്ന് ഗവർണർ ആനന്ദബോസ്; സംഘർഷ മേഖലകളിൽ സന്ദർശനം നടത്തും
Friday, April 18, 2025 3:04 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് പ്രതിഷേധങ്ങൾ നടന്ന സംഘർഷ മേഖലകൾ ഇന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സന്ദർശിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് ഗവർണറുടെ സന്ദർശനം.
സംഘർഷ ബാധിത പ്രദേശമായ മാൾഡ സന്ദർശിക്കുന്ന ഗവർണർ പലായനം ചെയ്ത ഹിന്ദുക്കളുമായി സംസാരിക്കും. ശനിയാഴ്ച മുർഷിദാബാദും സന്ദർശിക്കുമെന്നാണ് വിവരം.
സന്ദർശനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം താൻ അവിടെ സന്ദർശനം നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു.