ചെപ്പോക്കിൽ സാം കരൺ വെടിക്കെട്ട്; ചെന്നൈയ്ക്ക് മികച്ച സ്കോർ
Wednesday, April 30, 2025 9:32 PM IST
ചെന്നൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിന് മികച്ച സ്കോർ. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് ചെന്നൈ പടുത്തുയർത്തിയത്.
വെടിക്കെറ്റ് ബാറ്റിംഗുമായി കളംനിറഞ്ഞ സാം കരണാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. 88 റൺസാണ് സാം കരൺ എടുത്തത്. 47 പന്തിൽ ഒമ്പത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സാം കരണിന്റെ ഇന്നിംഗ്സ്.
ഡിവാൾഡ് ബ്രെവിസ് 32 റൺസെടുത്തു. മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ നാല് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും മാർകോ യാൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അസമത്തുള്ള ഒമർസായിയും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റ് വീതം എടുത്തു.