തൃശൂർ മാപ്രാണത്തെ മദ്യ കള്ളൻ പിടിയിൽ
Thursday, May 1, 2025 12:19 AM IST
തൃശൂര്‍: മാപ്രാണത്തെ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയിൽ. രാപ്പാൾ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടിൽ പ്രവീൺ (37) ആണ് പിടിയിലായത്. നെടുമ്പാൾ കോന്തിപുലം ബീവറേജിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്.
ബീവറേജിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റോക്കിൽ വ്യാത്യാസം വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി കാമറ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒരു യുവാവ് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം മോഷ്ടിച്ച് അരയിൽ തിരുകി കൊണ്ട് പോകുന്ന കാഴ്ച ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയോടെ യുവാവ് വീണ്ടും മോഷണത്തിനായി എത്തുകയായിരുന്നു. ഇത്തവണ മോഷണം ജീവനക്കാർ കൈയോടെ പിടികൂടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.