തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്ത് ഐബി ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി സു​കാ​ന്തി​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. സു​കാ​ന്തി​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​പ്പോ​ളാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ അ​ച്ഛ​നും അ​മ്മ​യും പ്ര​തി​ക​ള​ല്ലെ​ന്നും ചോ​ദ്യം ചെ​യാ​നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു​മാ​ണ് വി​വ​രം.

പ്ര​തി സു​കാ​ന്തി​നൊ​പ്പം ഇ​വ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​രു​വ​രും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.