ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വിനോദസഞ്ചാരികൾ മരിച്ചു
Thursday, May 8, 2025 10:49 AM IST
ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് വിനോദസഞ്ചാരികൾ മരിച്ചു. ഉത്തർകാശിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഡെറാഡൂണിൽ നിന്ന് ഹർസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂട സംഘങ്ങളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉത്തർകാശി ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടകാരണം അന്വേഷിച്ചുവരികയാണ്.