അംബാലയിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി; ജാഗ്രതാ നിർദേശം
Friday, May 9, 2025 11:58 AM IST
അംബാല: പാക് വ്യോമക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ അംബാലയിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഇന്ത്യൻ വ്യോമസേനാ സ്റ്റേഷനിൽ നിന്നുമാണ് മുന്നറിയിപ്പ് ലഭിച്ചത്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണികളിൽ നിന്ന് അകന്നു നിൽക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.രാവിലെ 10.20 ഓടെയാണ് ജാഗ്രതാ നിർദേശം നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, ചണ്ഡീഗഡിലും പഞ്ച്കുളയിലും സൈറൺ മുഴങ്ങിയിരുന്നു. പിന്നീട് ഈ മുന്നറിയിപ്പുകൾ പിൻവലിച്ചു.