വിമാനത്താവളങ്ങള്‍ അടച്ചത് മേയ് 15 വരെ നീട്ടി
Saturday, May 10, 2025 12:38 AM IST
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കേയിന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നത് മേയ് 15 വരെ നീട്ടി. വടക്കേയിന്ത്യയിലെ വിവിധ നഗരങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ പാക്കിസ്ഥാൻ ശ്രമിച്ചതിനു പിന്നാലെയാണ് ഇന്ത്യ നിയന്ത്രണം നീട്ടിയത്.
പുതുക്കിയ സമയക്രമം പ്രകാരം മേയ് 15 രാവിലെ വരെ 24 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം എല്ലാ വിമാനത്താവളങ്ങളെയും വ്യോമയാന കമ്പനികളെയും കേന്ദ്രം അറിയിച്ചു.
ഇതോടെ ശ്രീനഗര്‍, ജമ്മു, ലേ, അമൃത്സര്‍, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, രാജ്കോട്ട്, ജോധ്പൂര്‍, കൃഷ്ണഘട്ട് തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്ന് മേയ് 15- വരെ ഒരു വിമാന സര്‍വീസും നടക്കില്ല.