സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന കാബിനറ്റ് സമിതി യോഗം ഇന്ന്
Tuesday, May 13, 2025 5:03 PM IST
ന്യൂഡൽഹി: സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന കാബിനറ്റ് സമിതി യോഗം ഇന്ന് ചേരും. ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽവന്നതിനു ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരും
അതിർത്തിയിലെ സാഹചര്യം മന്ത്രിസഭായോഗത്തിൽ വിലയിരുത്തും. നിലവിൽ അതിർത്തിയിൽ സ്ഥിതി ശാന്തമായി തുടരുകയാണ്.
അതേസമയം തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ടെന്നും പാക്കിസ്ഥാൻ അതിജീവിക്കണമെങ്കിൽ ഭീകരവാദ അടിസ്ഥാനസൗകര്യങ്ങൾ തകർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയും ചർച്ചയും ഒന്നിച്ചുപോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. ഭീകരവാദികൾക്കുള്ള പിന്തുണ പാക് സൈന്യവും സർക്കാരും അവസാനിപ്പിച്ചേ മതിയാകൂവെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി മോദി കർശന മുന്നറിയിപ്പ് നൽകി.