സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
Saturday, July 19, 2025 10:41 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപ വർധിച്ച് 73,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 9,150 രൂപയായിരുന്ന ഒരു ഗ്രാം സ്വർണവില 9,170 രൂപയിലെത്തി.
ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. തുടർച്ചയായി അഞ്ചാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.