തൃശൂരില്‍ യുവാവിന്റെ ജീവനെടുത്ത് റോഡിലെ കുഴി; സ്ഥലത്ത് പ്രതിഷേധം
Saturday, July 19, 2025 10:52 AM IST
തൃശൂര്‍: അയ്യന്തോളില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ബസിനടിയില്‍പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ സ്ഥലത്ത് വന്‍ പ്രതിഷേധം. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുകയായിരുന്നു.
റോഡ് ഉപരോധിച്ചാണ് പ്രതിഷേധം തുടരുന്നത്. ഒരു മാസത്തിനുള്ളില്‍ രണ്ട് പേരാണ് ഇവിടെ കുഴിയില്‍ വീണ് മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കളക്ടര്‍ ഉടന്‍ സ്ഥലത്ത് എത്തണമെന്ന് അടക്കം ആവശ്യപ്പെട്ടാണ് സ്ഥലത്ത് പ്രതിഷേധം നടക്കുന്നത്.
പോലീസെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ അയ്യന്തോള്‍ മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. ലാലൂര്‍ സ്വദേശി ആബേല്‍ ആണ് മരിച്ചത്.