മ​ല​പ്പു​റം: കാ​ളി​കാ​വി​ൽ വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി. പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ മേ​യാ​ൻ വി​ട്ട പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു. പു​ല്ല​ങ്കോ​ട് സ്വ​ദേ​ശി നാ​സ​ർ എ​ന്ന​യാ​ളു​ടെ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​വി​നെ ക​ടു​വ പി​ടി​കൂ​ടി​യ​ത്.

ക​ടു​വ​യെ ക​ണ്ട​തോ​ടെ നാ​സ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ല​ത​വ​ണ ഈ ​പ്ര​ദേ​ശ​ത്ത് ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ടി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ടാ​പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഗ​ഫൂ​റി​നെ കൊ​ല്ല​പ്പെ​ടു​ത്തി​യ ന​ര​ഭോ​ജി ക​ടു​വ​യെ സു​ൽ​ത്താ​ന എ​സ്റ്റേ​റ്റി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.