മോദിജി, ആ അഞ്ച് വിമാനങ്ങളെക്കുറിച്ചുള്ള സത്യം എന്താണ്? ട്രംപിന്റെ വെളിപ്പെടുത്തലില്‍ രാഹുല്‍
Saturday, July 19, 2025 9:14 PM IST
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തിന് അത് അറിയാനുള്ള അവകാശം ഉണ്ട് എന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ തകര്‍ന്ന യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.