കൊ​ല്ലം: തേ​വ​ല​ക്ക​ര​യി​ലെ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ഒ​രു പാ​വം പ്രി​ൻ​സി​പ്പാ​ളി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യ​ല്ല വേ​ണ്ട​തെ​ന്നും കോ​ട്ട​യ​ത്തെ ബി​ന്ദു​വി​ന്‍റെ​യും കൊ​ല്ല​ത്തെ മി​ഥു​ന്‍റെ​യും മ​ര​ണ​ത്തി​ന് സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ഥു​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ എ​സ്. സു​ജ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ൻ.