ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ട്ട് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ലോ​ര്‍​ഡ്സി​ല്‍ മ​ഴ​യെ തു​ട​ര്‍​ന്ന് 29 ഓ​വ​റാ​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. സ്മൃ​തി മ​ന്ദാ​ന (42), ദീ​പ്തി ശ​ര്‍​മ (പു​റ​ത്താ​വാ​തെ 30) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സോ​ഫി എ​ക്ലെ​സ്റ്റോ​ണ്‍ മൂ​ന്നും എം ​അ​ര്‍​ലോ​ട്ട്, ലി​ന്‍​സി സ്മി​ത്ത് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ വീ​ണ്ടും മ​ഴ​യെ​ത്തി. ഇ​തോ​ടെ ആ​തി​ഥേ​യ​രു​ടെ വി​ജ​യ​ല​ക്ഷ്യം 24 ഓ​വ​റി​ല്‍ 115 ആ​യി കു​റ​ച്ചു.

21 ഓ​വ​റി​ല്‍ ഇം​ഗ്ല​ണ്ട് ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യും ചെ​യ്തു. ആ​മി ജോ​ണ്‍​സ് (57 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 46), ടാ​മി ബ്യൂ​മോ​ണ്ട് (34) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ട് 1-1 ഒ​പ്പെ​ത്തി.