ഇരട്ട ഗോളുകളുമായി മെസിയും സെഗോവിയയും; ഇന്റർമയാമിക്ക് ഗംഭീര ജയം
Sunday, July 20, 2025 8:01 AM IST
ന്യൂയോർക്ക്: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർമയാമിക്ക് ഗംഭീര ജയം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചിന് നടന്ന മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി തകർത്തത്.
ഇന്റർമയാമിക്ക് വേണ്ടി സൂപ്പർ താം ലയണൽ മെസിയും ടെലാസ്ക സെഗോവിയയും രണ്ട് ഗോളുകൾ വീതം നേടി. ജോർഡി ആൽബ ഒരു ഗോളും സ്കോർ ചെയ്തു.
റെഡ് ബുൾസിന് വേണ്ടി അലക്സാണ്ടർ ഹാക്കാണ് ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ഇന്റർമയാമിക്ക് 41 പോയിന്റായി.