സ്വകാര്യബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം: പേരാമ്പ്രയിൽ ബസ് തടയൽ സമരത്തിൽ സംഘർഷം
Sunday, July 20, 2025 12:05 PM IST
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന ബസ് തടയല്‍ സമരത്തില്‍ സംഘര്‍ഷം. കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നില്‍ സമരക്കാര്‍ റീത്ത് വെച്ചു. സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാര്‍ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാര്‍ഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റെരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും പിന്നാലെ ബസിന്റെ ടയര്‍ കയറിയിങ്ങി മരണം സംഭവിക്കുകയുമായിരുന്നു.