വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി: വി.എൻ. വാസവൻ
Sunday, July 20, 2025 1:52 PM IST
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശ വിവാദമായതിനു പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി മന്ത്രി വി.എൻ. വാസവൻ. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് വാസവൻ അഭിപ്രായപ്പെട്ടു.
പള്ളുരുത്തിയിൽ വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി വി.എൻ. വാസവൻ സംസാരിച്ചത്. കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.