കണ്ണൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
Sunday, July 20, 2025 9:56 PM IST
കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള റോഡിലാണ് മണ്ണിടിഞ്ഞത്.
വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.