പ്രകൃതിദുരന്തം, പാന്പുകടി; ജാർഖണ്ഡിൽ മൂന്നു മാസത്തിനിടെ മരിച്ചത് 431 പേർ
Friday, August 8, 2025 4:58 AM IST
റാഞ്ചി: ജാർഖണ്ഡിൽ പ്രകൃതിദുരന്തം, പാന്പുകടി എന്നിവ മൂലം മൂന്നു മാസത്തിനിടെ മരിച്ചത് 431 പേർ. 180 പേർ മിന്നലേറ്റാണു മരിച്ചത്. 161 പേർ മുങ്ങിമരിച്ചു.
മേയ് ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ പാന്പുകടിയേറ്റു മരിച്ചത് 80 പേരാണ്. ജൂൺ 17നു ശേഷം ജാർഖണ്ഡിൽ കനത്ത മഴയാണുണ്ടായത്.