ജാഥയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം; പോലീസ് കേസെടുത്തു
Monday, August 11, 2025 11:42 PM IST
പാലക്കാട്: ഡിവൈഎഫ്ഐയുടെ കാല്‍നട പ്രചാരണ ജാഥയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തൃശൂര്‍ കരിപ്പാളി സ്വദേശി പ്രദീപിനെതിരെയാണ് ചാലിശേരി പോലീസ് കേസെടുത്തത്.
പാലക്കാട് തൃത്താല തിരുമിറ്റക്കോട്ടു നടന്ന ഡിവൈഎഫ്ഐ സമരസംഗമ പ്രചാരണ ജാഥയുടെ ഇടയിലേക്കാണ് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചിരുന്നു.
രാഷ്ട്രീയ വിരോധത്തെ തുടർന്ന് ആക്രമണം നടത്താനാണ് പ്രതി ശ്രമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.