പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ ലഭിക്കുന്നത് 1090 പേര്‍ക്ക്
Thursday, August 14, 2025 11:44 AM IST
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള മെഡലുകളാണ് പ്രഖ്യാപിച്ചത്. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.