ജമ്മുകാഷ്മീരിൽ മേഘവിസ്ഫോടനം: മൂന്നുപേർ മരിച്ചു; അഞ്ച്പേരെ കാണാതായി
Saturday, August 30, 2025 8:19 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ റംമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനം. മൂന്നുപേർ മരിച്ചു. അഞ്ച്പേരെ കാണാതായി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ശ്രീനഗറിൽ നിന്നും 136 കിലോമീറ്റർ അകലെയാണ് റംമ്പാൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മുകാഷ്മീരിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്.
വെള്ളപ്പൊക്കം പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജമ്മു-ശ്രീനഗർ ദേശീയ പാത (എൻഎച്ച് -44) ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ തകർന്നതിനാൽ ഗതാഗതം സ്തംഭിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ ജമ്മു ഡിവിഷനിലുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ഓഗസ്റ്റ് 30 വരെ അടച്ചിടും.