കൊച്ചിയിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു
Sunday, September 7, 2025 8:06 AM IST
കൊച്ചി: ചേരാനെല്ലൂരിൽ അശ്രദ്ധമായ സവാരിയെ തുടർന്ന് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുതിര ചത്തു.
പരിക്കേറ്റ കുതിര രണ്ട് മണിക്കൂര്‍ റോഡില്‍കിടന്നു. കണ്ടെയ്നർ ടെർമിനൽ റോഡിലായിരുന്നു അപകടം. ഫത്തഹുദീൻ എന്നയാളാണ് കുതിരപ്പുറത്ത് ഉണ്ടായിരുന്നത്.
റിഫ്ലക്ടർ പോലുമില്ലാതെ. നിയമലംഘിച്ചാണ് ഇയാൾ രാത്രി കുതിര സവാരി നടത്തിയത്. അപകടത്തിൽ കാറോടിച്ചയാൾക്കും പരിക്കുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.