മിഥുന്റെ മരണം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി
Saturday, July 19, 2025 8:53 AM IST
കൊല്ലം: തേവലക്കര സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റം ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. മരണവീട്ടില്‍ പോകുന്ന മന്ത്രിമാരുടെ വാഹനത്തിന് മുന്നിലാണ് കരിങ്കൊടിയുമായി ആത്മഹത്യാ സ്ക്വാഡുപോലെ ചിലര്‍ എടുത്തുചാടുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.
ഇത് നല്ല രീതിയല്ല. മറ്റൊരു രക്തസാക്ഷിയെക്കൂടി സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.