ഓ​പ്പ​റേ​ഷ​ൻ ഗ​രു​ഡ: രാ​ജ്യ​വ്യാ​പ​ക ല​ഹ​രി​വേ​ട്ട​യു​മാ​യി സി​ബി​ഐ; 175 പേ​ർ അ​റ​സ്റ്റി​ൽ
ഓ​പ്പ​റേ​ഷ​ൻ ഗ​രു​ഡ: രാ​ജ്യ​വ്യാ​പ​ക ല​ഹ​രി​വേ​ട്ട​യു​മാ​യി സി​ബി​ഐ; 175 പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 29, 2022 9:16 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു മ​രു​ന്ന് ക​ണ്ണി​ക​ളെ പി​ടി​കൂ​ടി സി​ബി​ഐ. ഓ​പ്പ​റേ​ഷ​ൻ ഗ​രു​ഡ​യെ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 175 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ ആ​റു​പേ​ർ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യി​രു​ന്നു.

മ​യ​ക്ക് മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും ക​ള്ള​ക്ക​ട​ത്ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

സി​ബി​ഐ​യും ന​ർ​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രാ​ൾ ബ്യൂ​റോ​യും (എ​ൻ​സി​ബി) സം​സ്ഥാ​ന, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ലീ​സ് സേ​ന​യു​മാ​യി ഏ​കോ​പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, മ​ണി​പ്പൂ​ർ തു​ട​ങ്ങി​യ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​രി​ശോ​ധ​യി​ൽ ഹെ​റോ​യി​ൻ, ക​ഞ്ചാ​വ്, ച​ര​സ് എ​ന്നി​വ​യ്ക്ക് പു​റ​മേ വ​ലി​യ അ​ള​വി​ൽ നി​രോ​ധി​ത മ​രു​ന്നു​ക​ളും കൃ​ത്രി​മ ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.

5.13 കി​ലോ ഹെ​റോ​യി​ൻ, 105.997 കി​ലോ ട്ര​മാ​ഡോ​ൾ, 33.94 കി​ലോ ക​ഞ്ചാ​വ്, 3.29 കി​ലോ ച​ര​സ്, 1.30 കി​ലോ​യി​ൽ കൂ​ടു​ത​ൽ മെ​ഫെ​ഡ്രോ​ൺ, നി​ര​വ​ധി ബ്യൂ​പ്ര​നോ​ർ​ഫി​ൻ ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<