ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി യു​എ​സ്എ
ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി യു​എ​സ്എ
Saturday, November 26, 2022 4:19 AM IST
ദോ​ഹ: ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി യു​എ​സ്എ. അ​നാ​യാസ വി​ജ​യം തേ​ടി​യി​റ​ങ്ങി​യ ഇം​ഗ്ലീ​ഷ് പ​ട​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ​നി​ര പൊ​ളി​ച്ച​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ക​ളി​യി​ൽ ഇ​റാ​നെ ഗോ​ൾ മ​ഴ​യി​ൽ മു​ക്കി​യ ആ​വേ​ശ​ത്തി​ലി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് തു​ട​ക്ക​ത്തി​ൽ ഗോ​ള​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ചെ​ങ്കി​ലും ഒന്നും ലക്ഷ്യം കണ്ടില്ല. പ​ത്താം മി​നി​റ്റി​ൽ ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്ൻ വ​ല​യി​ൽ എത്തിച്ചില്ല.


ഗോ​ൾ നേ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇം​ഗ്ല​ണ്ട് നി​ര പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞു. ആ​ദ്യ പ​കു​തി​യി​ൽ ഇം​ഗ്ല​ണ്ട് ക​ളം നി​റ​ഞ്ഞ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ യു​എ​സ്എ മി​ക​ച്ചു നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<