ഗുജറാത്ത് നിയമസഭയിൽ കൈയാങ്കളി: കോണ്‍ഗ്രസ് എംഎൽഎയ്ക്ക് സസ്പെൻഷൻ
Wednesday, March 14, 2018 2:58 PM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. കോണ്‍ഗ്രസ് എംഎൽഎ പ്രതാപ് ദുദാത്തിനെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട കേസിലെ ജസ്റ്റീസ് ഡി.കെ ത്രിവേദി കമ്മീഷൻ റിപ്പോർട്ട് മേശപ്പുറത്തുവെച്ച ശേഷമാണ് സംഘർഷമുണ്ടായത്.

ബിജെപി അംഗമായ ജഗദീഷ് പാഞ്ചലിന്‍റെ മൈക്ക് പ്രതാപ് ദുദാത്ത് തല്ലിത്തകർത്തു. കോണ്‍ഗ്രസ് എംഎൽഎ അമരീഷ് ദേറും ബിജെപി അംഗങ്ങൾക്കുനേരെ ആക്രമണം നടത്തി. സംഭവത്തെ തുടർന്ന് ബിജെപി എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. ഗാന്ധിനഗർ എസ്പിയെ നിയമസഭയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.