വി​ഴി​ഞ്ഞം കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി
വി​ഴി​ഞ്ഞം കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി
Wednesday, December 7, 2022 4:33 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. സ​മ​ര​പ​ന്ത​ല്‍ ഇ​ന്ന് പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി കോ​ട​തി​യെ അ​റി​യി​ച്ചു.

വി​ഴി​ഞ്ഞം തു​റ​മു​ഖ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്ക​പെ​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ അ​ദാ​നി ഗ്രൂ​പ്പ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സ​മ​രം അ​വ​സാ​നി​പ്പി​ച്ചെ​ന്നും പ​ന്ത​ല്‍ ഇ​ന്ന് പൊ​ളി​ച്ച് നീ​ക്കു​മെ​ന്നും സ​മ​ര​സ​മി​തി കോ​ട​തി​യെ അ​റി​യി​ച്ചു.

സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് സ​ര്‍​ക്കാ​രും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​തോ​ടെ കോ​ട​തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതിന് അനുമതി നൽകിയില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.


തു​റ​മു​ഖ​നി​ര്‍​മാ​ണ​ത്തി​ന് തു​ട​ര്‍​ന്നും സു​ര​ക്ഷ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ദാ​നി​യു​ടെ ഹ​ര്‍​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഈ ​ഹ​ര്‍​ജി​യി​ല്‍ കോ​ട​തി തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ള്‍​ക്കും.

അ​തേ​സ​മ​യം സ​ര്‍​ക്കാ​രും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച വി​ജ​യി​ച്ച​തോ​ടെ ചൊ​വ്വാ​ഴ്ച ത​ന്നെ വി​ഴി​ഞ്ഞ​ത്തെ സ​മ​ര​പ​ന്ത​ല്‍ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ക​സേ​ര​ക​ള്‍ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് എ​ടു​ത്തു​മാ​റ്റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<