കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു "വി​ല​ങ്ങു​മാ​യി' ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക്ക് പോ​ലീ​സ്
Wednesday, February 21, 2018 1:17 PM IST
ഹൈ​ദ​രാ​ബാ​ദ്: കു​ട്ടി ഡ്രൈ​വ​ർമാരെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി​യു​മാ​യി ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക്ക് പോ​ലീ​സ്. കു​ട്ടി ഡ്രൈ​വ​റു​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ശക്തമായ ന​ട​പ​ടി​യു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

14നും 17 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളെ​യാ​ണ് ദി​നം​പ്ര​തി ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​കൂ​ടു​ന്ന​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡോ. ​വി. ര​വീ​ന്ദ​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കാ​ൻ ആ​രെ​യും അ​നു​വ​ധി​ക്കി​ല്ലെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 130 കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​തെ​ന്നും ര​വീ​ന്ദ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.