ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ലെ ഗൂ​ഡാ​ലോ​ച​ന; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം
Thursday, April 15, 2021 12:24 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ന്‍റെ ഗൂ​ഡാ​ലോ​ച​ന സി​ബി​ഐ അ​ന്വേ​ഷി​ക്കും. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​യി​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ജ​യി​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​സി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സി​ബി​ഐ​ക്ക് സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്നും കൈ​ക്കൊ​ണ്ട ന​ട​പ​ടി​യി​ൽ സി​ബി​ഐ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നിർദേശിച്ചു.

അ​തേ​സ​മ​യം, റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് വേ​ണ​മെ​ന്ന ന​മ്പി നാ​രാ​യ​ണ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. റി​പ്പോ​ർ​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഉ​ള്ള​ത​ല്ലെ​ന്നും കോ​ട​തി ഓർമിപ്പിച്ചു.

സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ന​മ്പി നാ​രാ​യ​ണ​ൻ പ്ര​തി​ക​രി​ച്ചു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.