പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗൺസിൽ; ദിവാകരന് കാനത്തിന്‍റെ മറുപടി
പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗൺസിൽ; ദിവാകരന് കാനത്തിന്‍റെ മറുപടി
Tuesday, September 27, 2022 2:28 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐ വിഭാഗിയതയിൽ സി. ദിവാകരന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേതൃത്വത്തിൽ പ്രായപരിധി നടപ്പാക്കും. ദേശീയ കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും കാനം പറഞ്ഞു.

നേതൃത്വത്തിലേക്ക് മത്സരം ഉണ്ടാകുമോയെന്ന് തീരുമാനിക്കേണ്ടത് സമ്മേളനമാണ്. കേരളത്തിൽ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യം നടപ്പാക്കും. ചിലരെ വെട്ടാൻ ആണ് പ്രായപരിധി എന്ന ആരോപണം ശരിയല്ലെന്നും കാനം പറഞ്ഞു.

കാനം ജൂനിയറാണെന്ന ദിവാകരന്‍റെ പ്രസ്താവനയ്ക്കും കാനം മറുപടി നൽകി. പ്രായംകൊണ്ട് താൻ ജൂനിയറാണ്, എന്നാൽ സംഘടനയിൽ അങ്ങനെയല്ലെന്നാണ് മറുപടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<