ഷാ​ജ​ഹാ​ന്‍ വ​ധം: ആ​ദ്യം ത​ന്നെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെന്ന് കാ​നം
ഷാ​ജ​ഹാ​ന്‍ വ​ധം: ആ​ദ്യം ത​ന്നെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെന്ന് കാ​നം
Monday, August 15, 2022 3:24 PM IST
തിരുവനന്തപുരം: മ​ല​മ്പു​ഴ​യി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​ദ്യം ത​ന്നെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്രേ​ന്‍.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം പോലീസ് ക​ണ്ടു​പി​ടി​ക്ക​ട്ടെ​യെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. ഷാ​ജ​ഹാ​ന്‍റെ കൊ​ല​പാ​ത​കത്തി​നു പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്ന സി​പി​എം ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

സി​പി​ഐ ആ​സ്ഥാ​ന​ത്ത് പ​താ​ക ഉ​യ​ര്‍​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ധാ​നം ത​ക​ര്‍​ക്കാ​ന്‍ ആ​രെ​ങ്കി​ലും ശ്ര​മി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് ക​ണ്ടു​പി​ടി​ക്ക​ട്ടെ. അ​ത്ത​ര​ത്തി​ലു​ള്ള ശ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

നി​യ​മ​സ​ഭ​യി​ലു​ള്ള എ​ല്ലാ മു​ഖ്യാ​ധാ​ര പാ​ര്‍​ട്ടി​ക​ളും കൊ​ല​പാ​ത​ക​ത്തി​നെ​തി​രാ​യ നി​ല​പാ​ടാണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളെ ത​ള്ളി​പ​റ​ഞ്ഞി​ട്ടു​ണ്ടെന്നും അദ്ദേഹം
​പ​റ​ഞ്ഞു.

സി​പി​എം കു​ന്ന​ങ്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ഷാ​ജ​ഹാ​നെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഒ​രു സം​ഘം വെ​ട്ടി​യ​ത്. സു​ഹൃ​ത്തി​നൊ​പ്പം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ല്‍​ക്കുന്പോഴാണ് വെട്ടേറ്റത്.
ത​ല​യ്ക്കും ക​ഴു​ത്തി​നും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.