കേരളത്തിലെ സിപിഎമ്മിന്‍റെ അക്രമം: ദേശീയ നേതൃത്വം മറുപടി പറയണമെന്ന് രമ
Wednesday, February 21, 2018 1:19 PM IST
ന്യൂഡൽഹി: കേരളത്തിൽ സിപിഎം നടത്തുന്ന അക്രമങ്ങളെക്കുറിച്ചും ആളുകളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.രമ. സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എകെജി സെന്‍ററിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ടി.പി.ചന്ദ്രശേഖരനെ വധിച്ച സംഭവത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തുവിടാൻ നേതൃത്വത്തിന് ധൈര്യമുണ്ടോ എന്ന് രമ ചോദിച്ചു. തനിക്കെതിരേ സിപിഎം സൈബർ സംഘം നവമാധ്യമങ്ങളിൽ നടത്തുന്ന അപവാദ പ്രചരണത്തെക്കുറിച്ച് പിബി അംഗം വൃന്ദ കാരാട്ടിന് എന്ത് പറയാനുണ്ട്. എതിർ ശബ്ദം ഉയർത്തുന്നവരെ കൊന്നൊടുക്കുന്ന സിപിഎം രാഷ്ട്രീയം അവസാനിപ്പിക്കാൻ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് രമ ആവശ്യപ്പെട്ടു.

എസ്എഫ്ഐ, എഐഎസ്എഫ് ഒഴികയുള്ള വിദ്യാർഥി സംഘടനകളെല്ലാം ആർഎംപിയുടെ എകെജി സെന്‍ററിന് മുന്നിലെ ധർണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.