ഡോ​ള​ർ ക​ട​ത്ത് കേ​സ്; എം.​ശി​വ​ശ​ങ്ക​ർ ആ​റാം പ്ര​തി
ഡോ​ള​ർ ക​ട​ത്ത് കേ​സ്; എം.​ശി​വ​ശ​ങ്ക​ർ ആ​റാം പ്ര​തി
Thursday, September 29, 2022 1:51 PM IST
കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ആ​റാം പ്ര​തി. ശി​വ​ശ​ങ്ക​റാ​ണ് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ലി ഷൗ​ക്രി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ഇ​യാ​ളെ​യും ക​സ്റ്റം​സ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു.

കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഉ​ള്‍​പ്പെ​ട്ട ഡോ​ള​ര്‍ ക​ട​ത്തി​നെ കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും ശി​വ​ശ​ങ്ക​ര്‍ മ​റ​ച്ചു​വ​ച്ചു​വെ​ന്നും ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ല്‍ ശി​വ​ശ​ങ്ക​റി​ന് ഒ​രു കോ​ടി രൂ​പ ക​മ്മീ​ഷ​ന്‍ ല​ഭി​ച്ചു​വെ​ന്നും ക​സ്റ്റം​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ലെ തു​ക ശി​വ​ശ​ങ്ക​റി​ന് ല​ഭി​ച്ച ക​മ്മീ​ഷ​നാ​ണെ​ന്നും ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.

ലൈ​ഫ് യു​ണി​ടാ​ക്ക് ക​മ്മീ​ഷ​ൻ ഇ​ട​പാ​ടി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ശി​വ​ശ​ങ്ക​റാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി വി​ദേ​ശ ക​റ​ൻ​സി ക​ട​ത്തി​യെ​ന്ന സ്വ​പ്ന​യു​ടെ മൊ​ഴി​യും ക​സ്റ്റം​സ് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<