ഓ​ക്‌​സി​ജ​ന്‍ തീ​ര്‍​ന്നി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ല്ലെന്ന് ആരോപണം; രോ​ഗി ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു
ഓ​ക്‌​സി​ജ​ന്‍ തീ​ര്‍​ന്നി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ല്ലെന്ന് ആരോപണം; രോ​ഗി ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു
Monday, August 15, 2022 11:55 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ നി​ന്നും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ രോ​ഗി ഓ​ക്‌​സി​ജ​ന്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ശ്വാ​സം മു​ട്ടി മ​രി​ച്ചെന്ന് ആരോപണം. തി​രു​വ​ല്ല സ്വ​ദേ​ശി രാ​ജ​നാ​ണ്(67)​മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ രാ​ജ​ന് ശ്വാ​സ​ത​ട​സം കൂ​ടി​യ​തി​നാ​ല്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ റ​ഫ​ര്‍ ചെ​യ്തി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആംബുല​ന്‍​സി​ലാ​ണ് രാ​ജ​നെ കൊ​ണ്ടു​പോ​യ​ത്.

മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍ ത​ന്നെ അ​ച്ഛ​ന് ശ്വാ​സം ത​ട​സം നേ​രി​ട്ടു​വെ​ന്നും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ള്‍ അ​തി​ന് അ​നു​വ​ദി​ച്ചി​ല്ലെ​ന്നും രാ​ജ​ന്‍റെ മ​ക​ന്‍ ഗി​രീ​ഷ് ആ​രോ​പി​ച്ചു.

വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും രാ​ജ​ന്‍ മ​രി​ച്ചു. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ നി​ന്നും ഘ​ടി​പ്പി​ച്ച ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ഇ​ട​യ്ക്ക് വ​ച്ച് മാ​റ്റി മ​റ്റൊ​രു സി​ലി​ണ്ട​ര്‍ ഘ​ടി​പ്പി​ച്ചെ​ന്നും ഗി​രീ​ഷ് ആ​രോ​പി​ച്ചു.

അതേസമയം ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ഓക്‌സിജന്‍ലെവൽ അപകടകരമായി നിലയില്‍ കുറഞ്ഞ അവസ്ഥയിലാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.

ബന്ധുക്കളുടെ നിര്‍ദേശപ്രകാരമാണ് ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. അവിടെയെത്തി 20 മിനിറ്റിന് ശേഷമാണ് രോഗി മരിച്ചതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയെ എത്രയും വേഗം ആശുപത്രിയിൽ
എത്തിക്കുകയായിരുന്നെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആംബുലൻസ് ഡ്രൈവറും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.