പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധ​നം; ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധ​നം; ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Thursday, September 29, 2022 12:35 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ക​ര്‍​ശ​ന​ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ സ​ർ​ക്കു​ല​ർ ഡി​ജി​പി ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. ക​ള​ക്ട​ര്‍​മാ​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കു​മാ​ണ് സം​സ്ഥാ​ന​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള അ​ധി​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കും. കൂ​ടാ​തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഓ​ഫീ​സു​ക​ള്‍ മു​ദ്ര​വ​യ്ക്കും. ഇ​ന്നു​ത​ന്നെ ഓ​ഫീ​സു​ക​ള്‍ പൂ​ട്ടി സീ​ല്‍ ചെ​യ്യു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

കോ​ഴി​ക്കോ​ട് സം​സ്ഥാ​ന സ​മി​തി ഓ​ഫീ​സ്, ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി, തി​രു​വ​ന​ന്ത​പു​രം, മ​ണ​ക്കാ​ട്, പ​ട്ടാ​മ്പി, പ​ന്ത​ളം, ആ​ലു​വ, അ​ടൂ​ര്‍, ക​ണ്ണൂ​ര്‍, തൊ​ടു​പു​ഴ, തൃ​ശൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, മ​ല​പ്പു​റം, മാ​ന​ന്ത​വാ​ടി, കാ​സ​ര്‍​ഗോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ട്ടു​ന്ന​ത്.

നി​രോ​ധ​ന​ത്തി​നു​ശേ​ഷ​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്നാ​രം​ഭി​ക്കും. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സു​ക​ൾ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണം തു​ട​രും. നി​രോ​ധ​ന​ത്തി​നു​ശേ​ഷം പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രം പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളാ​യ കാ​മ്പ​സ് ഫ്ര​ണ്ട്, റി​ഹാ​ബ് ഇ​ന്ത്യാ ഫൗ​ണ്ടേ​ഷ​ന്‍, ഓ​ള്‍ ഇ​ന്ത്യാ ഇ​മാം​സ് കൗ​ണ്‍​സി​ല്‍, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് ഓ​ര്‍​ഗ​നൈ​സെ​ഷ​ന്‍, നാ​ഷ​ണ​ല്‍ വു​മ​ണ്‍​സ് ഫ്ര​ണ്ട്, ജൂ​ണി​യ​ര്‍ ഫ്ര​ണ്ട്, എം​പ​വ​ർ ഇ​ന്ത്യാ ഫൗ​ണ്ടേ​ഷ​ൻ, റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള എ​ന്നീ അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<