ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​ൻ ടീ​മി​നു "​ത​ല​വേ​ദ​ന’; തു​റ​ന്നു​സ​മ്മ​തി​ച്ച് മു​ഖ്യ സെ​ല​ക്ട​ർ
Monday, February 11, 2019 3:42 PM IST
മും​ബൈ: ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഋ​ഷ​ഭ് പ​ന്ത് ഏ​റെ​ക്കു​റെ സ്ഥാ​ന​മു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് പ​ര​ന്പ​ര​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഈ ​ഉ​റ​പ്പി​ന് ആ​ധാ​രം. എ​ന്നാ​ൽ പ​ന്തി​ന്‍റെ പ്ര​ക​ട​നം സെ​ല​ക്ട​ർ​മാ​ർ​ക്കു ത​ല​വേ​ദ​ന​യാ​യെ​ന്നു തു​റ​ന്നു​സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്.​കെ.​പ്ര​സാ​ദ്. മു​ൻ നാ​യ​ക​ൻ ധോ​ണി​യെ മ​റി​ക​ട​ന്ന് പ​ന്തി​നെ എ​ങ്ങ​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തും എ​ന്ന​താ​ണ് സെ​ല​ക്ട​ർ​മാ​ർ​ക്കു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് ടീ​മി​ലേ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ൽ തീ​ർ​ച്ച​യാ​യും പ​ന്തു​ണ്ട്. ഒ​രു ആ​രോ​ഗ്യ​ക​ര​മാ​യ ത​ല​വേ​ദ​ന​യാ​ണി​ത്. ക്രി​ക്ക​റ്റി​ന്‍റെ വി​വി​ധ ഫോ​ർ​മാ​റ്റു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ന്ത് അ​സാ​ധാ​ര​ണ മി​ക​വാ​ണ് കൈ​വ​രി​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് കു​റ​ച്ച് പ​ക്വ​ത​യും അ​നു​ഭ​വ​സ​ന്പ​ത്തും ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണു ഞ​ങ്ങ​ൾ ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ക​ഴി​യു​ന്പോ​ഴൊ​ക്കെ അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​യു​ടെ എ ​ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ന്ന​ത്- പ്ര​സാ​ദ് പ​റ​ഞ്ഞ​താ​യി ക്രി​ക് ഇ​ൻ​ഫോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ഏ​ക​ദി​ന ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ക്കാ​ൻ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ 11 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​യി 74.6 റ​ണ്‍​സ് ശ​രാ​ശ​രി​യി​ൽ 597 റ​ണ്‍​സ് ര​ഹാ​നെ അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.