പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Friday, December 9, 2022 2:23 PM IST
കോഴിക്കോട്: പോലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ട കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. മുക്കാളി സ്വദേശി ഷംസുദ്ധീന്‍(46) ആണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോമ്പാല പോലീസ് ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505(1)(യ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<