ഓടിക്കൊണ്ടിരുന്ന വാനിൽ നിന്നും പുകയുയർന്നത് പരിഭ്രാന്തി പരത്തി
Wednesday, March 14, 2018 4:22 PM IST
മാവേലിക്കര: കൊച്ചിക്കൽ വിദ്യാധിരാജാ സ്കൂളിനു സമീപം പാഴ്സൽ വാനിൽ നിന്നും പുകയുയർന്നത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.



രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ചെട്ടികുളങ്ങര ഭാഗത്തുനിന്നും മാവേലിക്കരയിലേക്ക് പോവുകയായിരുന്ന വാനിന്‍റെ ഡ്രൈവർ ക്യാബിനിൽ നിന്നാണ് പുകയുയർന്നത്. പിന്നാലെ ഡ്രൈവർ വാഹനം റോഡ് വശത്ത് നിർത്തി വിവരം ഫയർഫോഴ്സിനെ അറിയിച്ചു.

ഫയർഫോഴ്സ് സംഘം എത്തി വാഹനത്തിന്‍റെ ബാറ്ററി ബന്ധം വിച്ഛേദിച്ച ശേഷമാണ് പുകയുയരുന്നത് നിന്നത്. പുകയുയർന്നതിന്‍റെ കാരണം അറിവായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.