ഒ​ല്ലൂ​രി​ൽ സ്പെ​യ​ർ​പാ​ർ​ട്സ് ക​ട ക​ത്തി​ന​ശി​ച്ചു; 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Thursday, October 1, 2020 6:31 PM IST
തൃശൂർ: ഒ​ല്ലൂ​രിൽ സ്പെയർപാർട്സ് കടയ്ക്ക് തീപിടിച്ചു. ക​ന്പ​നി​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മാ​ർ​ട്ട് കാ​ർ എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.

ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ക​ട​യു​ടെ മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം പു​ക ക​ണ്ട​ത്. ഉ​ട​നെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന് നോ​ക്കി​യ​പ്പോ​ൾ കം​പ്യൂ​ട്ട​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ടു.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​ക നി​റ​യു​ക​യും എ​സി പി​ടി​പ്പി​ച്ചി​രു​ന്ന ഭാ​ഗ​ത്തു​നി​ന്ന് തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു. തൃ​ശൂ​രി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഒ​രു യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പ​ട​വ​രാ​ട് സ്വ​ദേ​ശി​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.