"പദ്മാവതി'ക്കെതിരേ സംസാരിച്ച മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്
Tuesday, November 28, 2017 2:59 AM IST
ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് സിനിമ, പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി മൂന്നാമത്തെ തവണയും സുപ്രീം കോടതി തള്ളി. സിനിമയ്‌ക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിമാരെ കോടതി താക്കീത് ചെയ്യുകയും ചെയ്തു. പൊതുഭരണ സംവിധാനത്തില്‍ ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു.

സിനിമ പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിന്‍റെ അധികാരത്തില്‍പ്പെട്ട വിഷയമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നേരത്തേ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് സിനിമയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നത്.

പതിമ്മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര റാണി പത്മാവതിയുടെ സ്വഭാവഹത്യയാണ് സിനിമയിലുടെ ചെയ്യുന്നതെന്നും ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നുമാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.