ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികൾ മരിച്ചു
Thursday, November 8, 2018 8:55 AM IST
ആലപ്പുഴ: ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ വാഹനാപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികൾ മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി കിരണ്‍ കൃഷ്ണൻ, മാവേലിക്കര സ്വദേശി ശങ്കർകുമാർ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.



കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ഇരുവരും നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ബൈക്ക് മിനിലോറിയുമായി ഇടിച്ച് കത്തുകയായിരുന്നു. ബൈക്ക്​ പൂർണമായും കത്തി നശിച്ചു.

ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.