മത്സ്യത്തൊഴിലാളികളെ പുരോഹിതർ സമരത്തിന് നിർബന്ധിക്കുന്നു; മന്ത്രി ശിവൻകുട്ടി
മത്സ്യത്തൊഴിലാളികളെ പുരോഹിതർ സമരത്തിന് നിർബന്ധിക്കുന്നു; മന്ത്രി ശിവൻകുട്ടി
Tuesday, November 29, 2022 12:41 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സ്യത്തൊഴിലാളികളെ പുരോഹിതർ സമരത്തിന് നിർബന്ധിക്കുകയാണ്. പുറത്തുള്ള ഏജൻസികൾ ഇതിന് സഹായിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മ​ല​യാ​ളി​ക​ൾ​ക്കു​ള്ള ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​പ്പ​ലെ​ത്തു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലും പറഞ്ഞു. സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് കന്പനി മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​റി​ലാ​ണ് മ​ന്ത്രി ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.


2023 സെ​പ്റ്റം​ബ​റി​ൽ തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി, വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ഉ​ട​മ​സ്ഥാ​വാ​കാ​ശം അ​ദാ​നി​ക്ക​ല്ല സ​ർ​ക്കാ​രി​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും തീ​ര​ശോ​ഷ​ണ​ത്തി​ന് കാ​ര​ണം തു​റ​മു​ഖ നി​ർ​മാ​ണ​മ​ല്ലെ​ന്നും അ​ദേ​ഹം വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<