ഹൃ​ദ്യം പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
ഹൃ​ദ്യം പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Monday, June 5, 2023 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്യം പ​ദ്ധ​തി കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ വി​ധം നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഹൃ​ദ്യം പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കു​ഞ്ഞു​ങ്ങ​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് നാ​ലം​ഗ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും പ്ര​ശ​സ്ത്ര ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ജ​യ​കു​മാ​ർ, എ​സ്എ​ടി ആ​ശു​പ​ത്രി പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ല​ക്ഷ്മി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ൻ ഡോ. ​രാ​ജേ​ഷ്, ഹൃ​ദ്യം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ഹു​ൽ എ​ന്നി​വ​രാ​ണ് വി​ദ​ഗ്ധ സ​മി​തി​യി​ലു​ള്ള​ത്.


കു​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ സൗ​ക​ര്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ക്കും. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ഹൃ​ദ്രോ​ഗ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഫീ​റ്റ​ൽ സ​ർ​ജ​റി ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ളും സ​മി​തി പ​രി​ശോ​ധി​ക്കും.

കേ​ര​ള​ത്തി​ലെ ശി​ശു​മ​ര​ണ​നി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ൾ മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കും വി​ധ​മാ​ണ് ഹൃ​ദ്യം പ​ദ്ധ​തി​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<