പ​ശ്ചി​മ​ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: റീപോ​ളിം​ഗ് ആ​രം​ഭി​ച്ചു
Wednesday, May 16, 2018 11:04 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റീ പോളിംഗ് ആരംഭിച്ചു. 19 ജി​ല്ല​ക​ളി​ലാ​യി 568 ബൂ​ത്തു​ക​ളി​ലാ​ണ് റീ​പോ​ളിം​ഗ്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തിനെ തുടർന്നാണ് റീപോളിംഗ്.

മു​ർ​ഷി​ദാ​ബാ​ദി​ൽ 63 ഇ​ട​ങ്ങ​ളി​ലും കു​ച്ച്ബെ​ഹാ​ർ 52ഉം ​പ​ടി​ഞ്ഞാ​റ​ൻ മി​ഡ്നാ​പൂ​രി​ൽ 28ഉം ​ഹൂഗ്ലി​യി​ൽ പ​ത്തും ഇ​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ സംസ്ഥാനത്ത് 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബോം​ബേ​റും തീ​വ​യ്പു​മു​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ അ​ന്പ​തി​ലേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചി​ല ബൂ​ത്തു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ മു​ഖം​മൂ​ടി ധ​രി​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ​വ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് വോ​ട്ട​ർ​മാ​ർ പ​രാ​തി​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​രെ അ​ര​ങ്ങേ​റി.

73 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ 34 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥി​തി​വി​ശേ​ഷം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.