മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​ന്പ് ദ​ണ്ഡ് കൊ​ണ്ട് പൊ​ള്ളി​ച്ചു; മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു
മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​ന്പ് ദ​ണ്ഡ് കൊ​ണ്ട് പൊ​ള്ളി​ച്ചു; മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു
Saturday, February 4, 2023 8:43 AM IST
മ​ധ്യ​പ്ര​ദേ​ശ്: മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​യി മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗോ​ത്ര​മേ​ഖ​ല​യാ​യ ഷാ​ഡോ​ളി​ലാ​ണ് സം​ഭ​വം.

ന്യു​മോ​ണി​യ മാ​റാ​ൻ ഇ​രു​ന്പ് ദ​ണ്ഡ് കൊ​ണ്ട് കു​ഞ്ഞി​ന്‍റെ ശ​രീ​രം പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു. 51 ത​വ​ണ ഇ​രു​ന്പ് ദ​ണ്ഡ് പ​ഴു​പ്പി​ച്ച് കു​ഞ്ഞി​ന്‍റെ വ​യ​റി​ൽ കു​ത്തി.

ഗു​രു​താ​ര​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<