മ​ണി​പ്പൂ​രി​ലേ​ത് സ​മു​ദാ​യ സം​ഘ​ർ​ഷം, ഭീ​ക​ര​വാ​ദ ബ​ന്ധ​മി​ല്ല: സം​യു​ക്ത സൈ​നി​ക മേ​ധാ​വി
മ​ണി​പ്പൂ​രി​ലേ​ത് സ​മു​ദാ​യ സം​ഘ​ർ​ഷം, ഭീ​ക​ര​വാ​ദ ബ​ന്ധ​മി​ല്ല: സം​യു​ക്ത സൈ​നി​ക മേ​ധാ​വി
Tuesday, May 30, 2023 4:11 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ. സം​സ്ഥാ​ന​ത്ത് ഭീ​ക​ര​വാ​ദ ഭീ​ഷ​ണി​യി​ല്ല. ക്ര​മ​സ​മാ​ധാ​ന വി​ഷ​യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പു​നഃസ്ഥാ​പി​ക്കാ​ൻ സൈ​ന്യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും സൈ​നി​ക മേ​ധാ​വി പ​റ​ഞ്ഞു.

മ​ണി​പ്പൂ​രി​ലെ വെ​ല്ലു​വി​ളി​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. സ്ഥി​തി സാ​ധാ​ര​ണ​നി​ല​യി​ലാ​കാ​ൻ സ​മ​യ​മെ​ടു​ക്കും. സൈ​ന്യം ന​ല്ല നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​നി​ൽ ചൗ​ഹാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് സം​ഘ​ർ​ഷ​ബാ​ധി​ത സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചേ​ക്കും.


സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട 22 പേർ അടക്കമുള്ള അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചൈനീസ് ഗ്രനേഡും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന മൂ​​​​​ന്നു​​​​​പേ​​​​​ർ​​​​​കൂ​​​​​ടി മരിച്ചതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയരുകയും ചെയ്തു.
Related News
<