ഗാലെ ടെസ്റ്: കിവീസ് 221ന് പുറത്ത്
Saturday, November 17, 2012 10:55 AM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 221 റണ്‍സിന് പുറത്തായി. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ലങ്ക ഒരു വിക്കറ്റിന് ഒന്‍പത് റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രങ്കന ഹെരാത്താണ് കിവീസിനെ പിടിച്ചു കെട്ടിയത്. ബ്രണ്ടന്‍ മക്കല്ലം (68), ഡാനിയേല്‍ ഫ്ളിന്‍ (53) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്.
Loading...