കുറ്റകൃത്യങ്ങള്‍ക്കെതിരേ പുതിയ സംഘടന
Saturday, December 29, 2012 4:40 PM IST
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനു പോലീസിനെ സഹായിക്കാനുമായി ഒരു ദേശീയ അംഗീകൃത സംഘടന കേരളം ആസ്ഥാനമായി രൂപീകൃതമായി. ഇന്ത്യന്‍ ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ തൃശൂരിലാണു പുതിയ സംഘടന രൂപീകൃതമായത്. ക്രിമിനോളജിയിലും ഫോറന്‍സിക് സയന്‍സിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.